ഖത്തര്‍ ക്നാനായ സംഗമം 2025 ശ്രദ്ധേയമായി

ദോഹ: കേരളത്തിലെ അതിപുരാതന ക്രൈസ്തവ വിഭാഗങ്ങളായ മലങ്കര സുറിയാനി ക്നാനായ സഭ, ക്നാനായ കത്തോലിക്ക സഭകളുടെയും ആഭിമുഖ്യത്തില്‍ ഖത്തറില്‍ സംഘടിപ്പിച്ച പ്രഥമ ക്നാനായ സംഗമം 2025
ശ്രദ്ദേയമായി.ഖത്തറിലെ വിവിധ പ്രവശ്യകളില്‍ നിന്നായി ആയിരിത്തിയഞ്ഞൂറിലേറെ വിശ്വാസികളാണ് ഈ സംഗമത്തിന്റെ ഭാഗമായത് .
ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം വികാരി ഫാദര്‍ അജു കെ തോമസ് കരിമ്പന്നൂര്‍ അധ്യക്ഷത വഹിച്ചു.
ഐസിസി പ്രസിഡന്റ് എപി മണികണ്ഠന് ക്നാനായ സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചു .
ഐ.സി.ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യസന്ദേശം നല്കി. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍ ,ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കെ വി ബോബന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .വിവിധ സാംസ്കാരിക കൂട്ടായ്മ്മകള്‍ ,മെഗാ മാര്‍ഗ്ഗംകളി,പരിചമുട്ടുകളി എന്നീ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി .
എബിന് പയ്യനാട്ട് , ജി ജോയ് ജോര്‍ജ് ,സൂരജ് തോമസ് , ജേക്കബ് ചെറിയാന് എന്നിവര്‍ എന്നിവര്‍ സംഗമത്തിന്റെ കോഡിനേറ്റേഴ്സ് ആയിരുന്നു.

