സംസ്കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റിന്റെ ജനറല്‍ ബോഡിയും കുടുംബ സംഗമവും

ദോഹ : സംസ്കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റിന്റെ 2024-25 വര്‍ഷത്തെ ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും അല്‍ റയ്യാന്‍ പ്രൈവറ്റ് സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് നിഖില്‍ കുമാര്‍ ടി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം സംസ്കൃതി കേന്ദ്രകമ്മിറ്റി അംഗവും മുന്‍ പ്രസിഡന്റുമായ അഹമ്മദ്കുട്ടി അരളയില്‍ നിര്‍വഹിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സൗഭാഗ്യ ക്രൈസ്റ്റ് അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി മെല്വിന് മംഗലം 2024-25 വര്‍ഷത്തെ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്കൃതി പ്രസിഡന്റ് സാബിത് സഹീര്‍ സംസ്കൃതി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് യോഗത്തില്‍ അംഗീകരിക്കുകയും, തുടര്‍ന്ന് സംസ്കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, സംസ്കൃതി സെക്രട്ടറിമാരായ അബ്ദുള്‍ അസീസ്, അര്‍ച്ചന ഓമനക്കുട്ടന്, വെസ്റ്റ് മേഖലാ സെക്രട്ടറി ബൈജു മാത്യു എന്നിവര്‍ യോഗത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. വെസ്റ്റ് മേഖലാ പ്രസിഡന്റ് സബീന അബ്ദുള്‍ അസീസും, സംസ്കൃതി കേന്ദ്ര കമ്മിറ്റിയംഗംകളും, മറ്റു മേഖലാ ഭാരവാഹികളും, യൂണിറ്റംഗങ്ങളും സന്നിഹിതരായിരുന്നു. 210 ഓളം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. യോഗത്തിനെ തുടര്‍ന്ന് യൂണിറ്റംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വേദിയെ ആവേശഭരിതമാക്കി. യൂണിറ്റംഗം അനീഷ് പീറ്റര്‍ അവതരിപ്പിച്ച പുല്ലാംകുഴല്‍ സംഗീതവും, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മഹേഷ് കൃഷ്ണനും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവും ആസ്വാദനവും പകര്‍ന്നു.പരിപാടികളിലെ പ്രധാന ആകര്‍ഷണമായിരുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അവതരിപ്പിച്ച മഹേഷ് കൃഷ്ണനും സംഘത്തിനും യൂണിറ്റിന്റെ സ്നേഹാദരം കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍ കൈമാറി. യോഗത്തിന് യൂണിറ്റ് ജോയിന്റ് സെക്രട്ടറി തമീം അബ്ദുള്ള സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് കരിങ്കല്‍ക്കുഴി നന്ദിയും പറഞ്ഞു.
