Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കാണികളെ അനുവദിക്കുന്നതിനായി അമീരി കപ്പ് ഫൈനല്‍ മാറ്റിവെച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിയുടെ ആരവവും ആര്‍ത്തിരമ്പലും സൃഷ്ടിക്കുന്ന കാണികളില്ലാതെ അമീരീ കപ്പ് ഫൈനല്‍ വേണ്ട. കാണികളെ അനുവദിക്കുന്നതിനായി മെയ് 14 വെള്ളിയാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അമീരി കപ്പ് ഫൈനല്‍ മാറ്റിവെച്ചതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) അറിയിച്ചു.

അമീര്‍ കപ്പിന്റെ നാല്‍പത്തിയൊമ്പതാം പതിപ്പില്‍ മെയ് 14 വെള്ളിയാഴ്ച അല്‍ സദ് സ്പോര്‍ട്സ് ക്ലബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍ സദ്ദ് ക്ലബ്ബും അല്‍ റയ്യാന്‍ ക്ലബ്ബും ഏറ്റുമുട്ടാനിരുന്ന മല്‍സരമാണ് മാറ്റി വെച്ചത്.

ബന്ധപ്പെട്ട എല്ലാ അധികാരികളുമായും, പ്രത്യേകിച്ച് പൊതുജനാരോഗ്യ മന്ത്രാലയവുമായുള്ള ഏകോപനത്തിന് ശേഷം ഫൈനല്‍ മല്‍സരത്തിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ക്യുഎഫ്എ അറിയിച്ചു.

മെയ് 28 മുതല്‍ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമെന്ന പ്രഖ്യാപിച്ചതിന് ശേഷമാണ് ഗെയിം മാറ്റാനുള്ള തീരുമാനം.

പുതിയ ആരോഗ്യ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്, പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പെടുത്ത ആരാധകര്‍ക്ക് കളികാണുവാന്‍ സൗകര്യമൊരുക്കാനാണ് പുതിയ തീരുമാനം.

Related Articles

Back to top button