വിമന്‍ ഇന്ത്യ ഖത്തറിനു പുതിയ നേതൃത്വം

ദോഹ. ഖത്തറിലെ വനിതാ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിമന്‍ ഇന്ത്യ ഖത്തറിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി എം. നസീമ തിരഞ്ഞെടുക്കപ്പെട്ടു.പാലക്കാട് സ്വദേശിയായ നസീമ പണ്ഡിതയും പ്രഭാഷകയുമാണ് . ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്നുമാണ് ബിരുദം നേടി. വൈസ് പ്രസിഡന്റുമാരായി മെഹര്ബാന് കെ.സി, സുലൈഖ മേച്ചേരി, ജനറല്‍ സെക്രട്ടറിയായി ഷഫ്ന അബ്ദുല്‍ വാഹിദ്, അസിസ്റ്റന്റ് സെക്രട്ടറിയായി ഷെറിന് സജ്ജാദ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ജഫല ഹമീദുദ്ദീന് (പബ്ലിക് റിലേഷന്‍ & മീഡിയ), അമീന ടി.കെ (ഡയലോഗ് സെന്റര്‍), നസീഹ റഹ്മത്തലി ( ഗേള്‍സ് ഇന്ത്യ), റഫ്ന ഫാറുഖ് ( മലര്‍വാടി), സൗദ പി.കെ ( ജനസേവനം) എന്നിവരാണ് വിവിധ വകുപ്പു കണ്‍വീനര്‍മാര്‍.
സന നസീം കേന്ദ്ര കൂടിയാലോചന സമിതി അംഗമാണ്.
ഖത്തറിലെ മലയാളി സ്ത്രീകള്‍ക്കിടയില്‍ ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനും വനിതകളുടെ സ്വയം പര്യാപ്തതതയും ശാക്തീകരണവും ലക്ഷ്യം വെച്ച് വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന വിമണ്‍ ഇന്ത്യ ‘എംപവറിങ്ങ് ടുഗെതര്‍’ എന്ന ടാഗ് ലൈനോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

