
Uncategorized
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭങ്ങള്‍ക്ക് ഏറെ ഗുണകരം ; അഹമ്മദ് അല്‍ റഈസ്
ദുബൈ : മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്ന് ഖത്തറിലെ പ്രമുഖ സംരഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹമ്മദ് അല്‍ റഈസ് അഭിപ്രായപ്പെട്ടു. ദുബൈയില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മോള്‍ ആന്റ് മീഡിയം കമ്പനികള്‍ക്ക് മാത്രമല്ല വമ്പന്‍ കമ്പനികള്‍ക്കും നെറ്റ്വര്‍ക്കിംഗിനും ബിസിനസ് വിപുലീകരിക്കുന്നതിനും ഏറെ സഹായകരമായ പ്രസിദ്ധീകരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.



