ജി.ആര്‍.സി. സി. ക്രിസ്മസ് പാപ്പ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു

ദോഹ: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറം പകരുവാനും കുട്ടികളിലെ സര്‍ഗ്ഗശേഷിയെ പരിപോഷിക്കാനുമായി ‘ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഒരുക്കുന്ന ‘ക്രിസ്മസ് പാപ്പ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരം’ പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും ക്രിസ്മസ് പാപ്പ, മറ്റു ക്രിസ്മസ് തീമുകള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കാര്‍ട്ടൂണുകള്‍ വരയ്ക്കാനും അത് പൊതു വേദികളില്‍ പ്രാക്ടിസിപ്പിക്കാനും ഉള്ള അവസരവുമാണ് ജി.ആര്‍.സി. സി ഒരുക്കുന്നത്.
ക്രിസ്മസ് പാപ്പ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരത്തിലൂടെ കുട്ടികളുടെ കലാവിസ്മയങ്ങള്‍ ദോഹയുടെ ഡിജിറ്റല്‍ കാന്‍വാസില്‍ നിറം പകരുന്നത് കാണാനുള്ള കാത്തിരിപ്പിന്റെ നാളുകളാണ് വരാന്‍ പോകുന്നത്.
സാന്റാ ക്ലോസിന്റെയോ (ക്രിസ്മസ് പാപ്പ) ക്രിസ്മസ് സംബന്ധമായ ഏതെങ്കിലും വിഷയത്തില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ട് കാര്‍ട്ടൂണ്‍ വരച്ച് മത്സരത്തില്‍ പങ്കെടുക്കാം. മത്സരം മൂന്ന് വിഭാഗങ്ങളിലാണ് നടത്തുന്നത്: ക്ലാസ് 36, 710, 1112. എന്നിങ്ങനെയാണ് വിഭജിച്ചിട്ടുള്ളത്. കൈകൊണ്ട് വരച്ച ഏത് മീഡിയവും ഉപയോഗിക്കാം .. വ്യക്തമായി സ്‌കാന്‍ ചെയ്തതോ ഫോട്ടോ എടുത്തോ ആയിരിക്കണം അയക്കേണ്ടത് . അയക്കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 20 ആണ്.
ഓരോ മത്സരാര്‍ത്ഥിക്കും ഒരു സൃഷ്ടി മാത്രമേ സമര്‍പ്പിക്കാവൂ. JPEG അല്ലെങ്കില്‍ PDF ഫോര്‍മാറ്റില്‍ ഗൂഗിള്‍ ഫോമിലൂടെയോ ഇമെയിലിലൂടെയോ സമര്‍പ്പിക്കാം . മത്സരാര്‍ത്ഥിയുടെ പേര്, പ്രായം, പഠിക്കുന്ന സ്‌കൂള്‍ എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കില്ല.
മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷനും കാര്‍ട്ടൂണ്‍ അപ്ലോഡ് ചെയ്യാനുമുള്ള ലിങ്ക് : https://forms.gle/iRV1C7xjf5R2HFhg9
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
ഫോണ്‍: +974 71117954 ഇമെയില്‍: [email protected]




