Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മികച്ച സേവനത്തിനുള്ള ഫിഫ അവാര്‍ഡ് സ്വന്തമാക്കി സിദ്ദീഖ് നമ്പിടി എന്ന കാസര്‍ക്കോടുകാരന്‍

ദോഹ. ഫിഫ അണ്ടര്‍ 17 , ഫിഫ അറബ് കപ്പ്, ഫിഫ ഇന്റര്‍ കോണ്‍ടിനെന്റല്‍ ടൂര്‍ണമെന്റ് എന്നിങ്ങനെ ഒരേ സമയം ഫിഫയുടെ മൂന്നു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കാണ് ദോഹ വേദിയായത്

ഫിഫയുടെ ഓരോ ടൂര്‍ണമെന്റുകളും വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നവരാണ് ഫിഫ വളണ്ടിയര്‍മാര്‍

വളണ്ടിയര്‍ തിരഞ്ഞെടുപ്പ് മുതല്‍ അവരുടെ ട്രെയിനിങ്, സേവനങ്ങള്‍ ഒക്കെ ഫിഫ നേരിട്ട് തന്നെ മേല്‍നോട്ടം വഹിക്കുകയും അതിനെ കൃത്യമായി വിലയിരുത്തുകയും ചെയ്യാറുണ്ട്
അറബ് കപ്പില്‍ തന്നെ ഫിഫ വളണ്ടിയര്‍മാരുടെ കൂടെ ഫിഫ പ്രസിഡന്റ് ഇന്ഫന്റിനോ സമയം ചിലവഴിക്കുകയും സെല്‍ഫി അടക്കം ഫോട്ടോ പോസ്സ് ചെയ്തു നല്‍കുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു

ഈ മൂന്നു ഇവന്റുകളുടെയും സക്‌സസ് പാര്‍ട്ടി ഫിഫ ലുസൈല്‍ സ്റ്റേഡിയത്തിലെ ഫാന്‍സോണില്‍ വെച്ച് നടത്തിയിരുന്നു, നാലായിരത്തോളം ഫിഫ വളണ്ടിയര്‍മാരാണ് വിവിധ മേഖലകളിയാളി ഈ മൂന്നു ടൂര്‍ണമെന്റുകളിലുമായിട്ട് സേവനം അനുഷ്ഠിച്ചത്. ഇരുപത്തയ്യായിരം അപേക്ഷകരില്‍ നിന്നാണ് ഈ നാലായിരം പേരെ തിരഞ്ഞെടുത്തത്. ഓരോ ടൂര്‍ണമെന്റുകളിലെയും സ്റ്റേഡിയങ്ങള്‍ അടക്കമുള്ള മേഖലകളെ ക്ലസ്റ്ററുകളാക്കി തിരിച്ചു ബെസ്റ്റ് വോളണ്ടിയര്‍ അവാര്‍ഡ് ഫിഫ ഇത്തവണ നല്‍കുകയുണ്ടായി
അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരന്‍ സിദ്ദീഖ് നമ്പിടി എന്ന കാസര്‍കോടുകാരനായിരുന്നു.
കാസര്‍കോട് ബംബ്രാണ സ്വദേശിയായ സിദ്ദീഖ്, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫിഫ 2022 ലോകകപ്പടക്കം ദോഹയിലെ വിവിധ അന്താരാഷ്ട്രാ മത്സരങ്ങളിലും പരിപാടികളിലും വളണ്ടിയര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദോഹ എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ഷിഫ്റ്റുകള്‍ ചെയ്തതിനും സിദ്ദീഖിന് നേരത്തെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഖത്തറിലെ മലയാളി വളണ്ടിയര്‍ കൂട്ടായ്മയായ ഖത്തര്‍ മല്ലു വളണ്ടിയേര്‍സിലെ നിറ സാന്നിധ്യമായ സിദ്ദീഖ്, കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്

Related Articles

Back to top button