വിന്ററില്‍ ഔട്ട് ഡോര്‍ ആക്റ്റിവിറ്റികളുമായി സ്വദേശികളും വിദേശികളും

ദോഹ. വിന്ററില്‍ ഔട്ട് ഡോര്‍ ആക്റ്റിവിറ്റികളുമായി സ്വദേശികളും വിദേശികളും . സാംസ്‌കാരിക, കുടുംബ സൗഹൃദ പരിപാടികള്‍, ഓപ്പണ്‍ എയര്‍ സിനിമ, പൈതൃക ആഘോഷങ്ങള്‍, മരുഭൂമിയിലെ യാത്രകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.
മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹയില്‍, ബരാഹ സിനിമ, അതുല്യമായ ഫ്രെസ്‌കോ സിനിമാ അനുഭവം അവതരിപ്പിക്കുന്നത് തുടരുന്നു, ഡിസംബര്‍ 24 ന് തുറന്ന ബരാഹ സിനിമ 2026 ജനുവരി 3 വരെ പ്രവര്‍ത്തിക്കും.
ഖത്തറിന്റെ പൈതൃകം, ബെഡൂയിന്‍ ജീവിതശൈലി, ആചാരങ്ങള്‍ എന്നിവ ആഘോഷിക്കുന്ന ഐന്‍ മുഹമ്മദ് ഹെറിറ്റേജ് വില്ലേജില്‍ നടക്കുന്ന ഖത്തരി ഹെറിറ്റേജ് ഫെസ്റ്റിവലില്‍ സംസ്‌കാരവും പാരമ്പര്യവും കേന്ദ്രബിന്ദുവാകുന്നു. ഡിസംബര്‍ 29 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ 2026 ഫെബ്രുവരി 14 വരെ വാരാന്ത്യങ്ങളില്‍ തുടരും. സന്ദര്‍ശകര്‍ക്ക് പരമ്പരാഗത ഖത്തരി പാചകരീതികള്‍, ഒട്ടക, ഫാല്‍ക്കണ്‍ പൈതൃക മേഖലകള്‍, കരകൗശല വസ്തുക്കള്‍, കഥപറച്ചില്‍ സെഷനുകള്‍, തത്സമയ നാടോടി പ്രകടനങ്ങള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇവിടെ ആസ്വദിക്കാം.
ഓള്‍ഡ് ദോഹ പോര്‍ട്ടിലും വൈവിധ്യമാര്‍ന്ന വിന്റര്‍ ഔട്ട് ഡോര്‍ ആക്ടിവിറ്റികളാണ് നടക്കുന്നത്.
