
Breaking News
ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2026 ജനുവരി 1 വ്യാഴാഴ്ച ഔദ്യോഗിക അവധി
ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2026 ജനുവരി 1 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഖത്തറിലെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങള്‍, അവസരങ്ങള്‍, പൊതു അവധി ദിവസങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന 2025 ലെ അമീരി ഡിക്രി നമ്പര്‍ (57) ലെ ആര്‍ട്ടിക്കിള്‍ (4) പ്രകാരമാണ് തീരുമാനമെന്ന് ക്യുസിബി പറഞ്ഞു.



