Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഓണാഘോഷം

ദോഹ. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ടാ) അതിവിപുലമായ പരിപാടികളോട് കൂടി ഓണഘോഷം നടത്തി. അല്‍-വക്രയിലുള്ള റോയല്‍ പാലസ് ഹോട്ടലിന്റെ ഹാളില്‍ വച്ച് നടന്ന ഓണഘോഷം ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ഗീവര്‍ഗീസ് എബ്രഹാം ഉല്‍ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡന്റ് സുരേഷ് കരിയാട് ഓണ സന്ദേശം നല്‍കി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം ആശംസകള്‍ അറിയിച്ചു.

ഖത്തറില്‍ 25 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നു ഫോട്ടാ അംഗങ്ങളായ റിജോ മാത്യൂസ്, ജോര്‍ജ് എം. പീറ്റര്‍, ഷിബു തേന്‍മഠം, ഓ. കെ. പരുമല, വിജോയ് തോമസ്, റെജി ഉമ്മന്‍, സുഭാഷ് കുര്യന്‍, പ്രമോദ് മാത്യൂസ്, ജോര്‍ജ് തോമസ്, ബ്ലൂമി വര്‍ഗീസ് എന്നിവരെ ആദരിച്ചു.

36 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗീ എം. ബി. ഐസക്കിനും, കുടുംബത്തിനും മീറ്റിംഗില്‍ വച്ചു യാത്രയയപ്പു നല്‍കി. ഐസക് ടൊയോട്ട ഗ്രൂപ്പില്‍, എനര്‍ജി ഡിവിഷിനില്‍, ഡിവിഷന്‍ മാനേജര്‍ ആയി സേവനം ചെയ്യുകയായിരുന്നു.

വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേല്‍ക്കല്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങള്‍ക് തിളക്കം കൂട്ടി, അനീഷ് ജോര്‍ജ് മാത്യു, കുരുവിള കെ ജോര്‍ജ്, അനു എബ്രഹാം, ഗീത ജിജി, ആലിസ് റജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി

Related Articles

Back to top button