Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സഹ്‌റ റോസ്റ്റര്‍ ട്രേഡിംഗ് ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തറിലെ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിധ്യം പുലര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹോദര സ്ഥാപനമായ സഹ്‌റ റോസ്റ്റര്‍ ട്രേഡിംഗ് അല്‍ മന്‍സൂര്‍ ഇബ്ന്‍ ദിര്‍ഹാം സ്ട്രീറ്റില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. പ്രീമിയം റോസ്റ്ററി ആശയവുമായി ആരംഭിച്ച സഹ്‌ററോസ്റ്റര്‍, ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തവും നിലവാരമുള്ളതുമായ ഷോപ്പിംഗ് അനുഭവമാണ് ലക്ഷ്യമിടുന്നത്.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സിഇഒ നിതില്‍, സി സി ഒ-കുവൈറ്റ് ശരീഫ് ബി സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, മറ്റ് മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ വില്‍പ്പന വസീം, സി സി ഒ-കുവൈറ്റ് ശരീഫ് ബി സിയില്‍ നിന്നും ഏറ്റുവാങ്ങി.

റോസ്റ്ററി ഉല്‍പ്പന്നങ്ങള്‍, കണ്‍ഫെക്ഷനറി, നോണ്‍-ഫുഡ് ഐറ്റംസ്, ലൈസന്‍സുള്ള ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് സഹ്‌റ റോസ്റ്ററില്‍ ഒരുക്കിയിരിക്കുന്നത്. വെക്കേഷന്‍ സമയത്ത് നാട്ടിലേക്ക് പോകുന്നവര്‍ക്ക് കുടുംബത്തിനും സുഹൃത്തുകള്‍ക്കും സമ്മാനമായി കൊണ്ടുപോകാന്‍ അനുയോജ്യമായ ഉല്‍പ്പന്നങ്ങളും, ട്രാവല്‍-ഫ്രണ്ട്ലി പാക്കിങ്ങോടെയുള്ള പ്രത്യേക ഐറ്റംസുകളും ഇവിടെ ലഭ്യമാണ്. ഗുണമേന്മയ്ക്കും പുതുമയ്ക്കും മുന്‍ഗണന നല്‍കി, ഉപഭോക്താക്കളുടെ മാറിവരുന്ന രുചിക്കും ജീവിതശൈലിക്കും അനുയോജ്യമായ ഷോപ്പിംഗ് അനുഭവമാണ് സഹ്‌റ റോസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്.

Related Articles

Back to top button