Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അലിയാര്‍ അല്‍ ഖാസിമിയുടെ പ്രഭാഷണ പരമ്പര ഖത്തറില്‍


ദോഹ: കേരളത്തിലെ പ്രമുഖ ഇസ് ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറില്‍ എത്തുന്നു. ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍ മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 16,17,18 തീയ്യതികളില്‍ രാത്രി ഇശാനമസ്‌കാരാനന്തരമാണ് പ്രഭാഷണം നടക്കുന്നത്.
ജനുവരി 16 വെള്ളിയാഴ്ച ദോഹയിലെ ഫനാര്‍ ഓഡിറ്റോറിയത്തില്‍ ‘ഫിത്നകള്‍ക്കിടയിലെ വിശ്വാസദാര്‍ഢ്യം’ എന്ന വിഷയത്തിലും 17 നു രാത്രി വക്രയിലെ ഡി പി എസ് സ്‌കൂളിന് സമീപമുള്ള ഹംസ ബിന്‍ അബ്ദുല്‍ മുതലിബ് മസ്ജിദില്‍ ‘ മുസ്ലിം കുടുംബവും നവകാല വെല്ലുവിളികളും’ എന്ന വിഷയത്തിലും 18 നു രാത്രി ബിന്‍ മഹ്‌മൂദിലെ ഈദ്ഗാഹിന് സമീപമുള്ള ഇസ്മാഈല്‍ ബിന്‍ അലി അല്‍ ഇമാദി മസ്ജിദില്‍ ‘റമദാന്‍: ആത്മീയതയുടെ വസന്തം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ മതപ്രഭാഷണ മേഖലയില്‍ ഏറെ പ്രഗത്ഭനായ അലിയാര്‍ മൗലവി രണ്ടാം തവണയാണ് ഖത്തറില്‍ എത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55902300,
7082 6157 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button