Local News
ആഗോള വര്‍ഗ്ഗീകരണത്തില്‍ ഖത്തരി ബീച്ച് വോളിബോള്‍ ടീമിന് പന്ത്രണ്ടാം സ്ഥാനം

ദോഹ. ഷെരീഫ് യൂനിസും അഹമ്മദ് തേജാനും അടങ്ങുന്ന ഖത്തരി പുരുഷ ബീച്ച് വോളിബോള്‍ ടീം ലോക റാങ്കിംഗില്‍ 12-ാം സ്ഥാനം നേടി.
ഖത്തര്‍ ടീം 4,780 പോയിന്റുമായാണ് 12-ാം സ്ഥാനത്തെത്തിയത്. നോര്‍വീജിയന്‍ ജോഡികളായ ആന്‍ഡേഴ്സ് ബെര്‍ണ്‍സെന്‍ മോളും ക്രിസ്റ്റന്‍ സോറോമും 8,600 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സ്വീഡിഷ് ജോഡികളായ ഡേവിഡ് അഹ്‌മാനും ജോനാഥന്‍ ഹെല്‍വിഗും 7,220 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ ശനിയാഴ്ച, ഖത്തറില്‍ അല്‍ ഗരാഫ ബീച്ചില്‍ നടന്ന ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 2-0 ന് പരാജയപ്പെടുത്തി ഖത്തര്‍ ടീം ഏഷ്യന്‍ ഓപ്പണ്‍ പുരുഷ ബീച്ച് വോളിബോള്‍ ടൂറില്‍ സ്വര്‍ണ്ണ മെഡല്‍ നേടി.