ചലച്ചിത്ര താരം അന്‍വര്‍ മൊയ്ദീന് പ്രവാസി ഭാരതി കേരള പുരസ്‌കാരം

തിരുവനന്തപുരം. ചലച്ചിത്ര താരം അന്‍വര്‍ മൊയ്ദീന് പ്രവാസി ഭാരതി കേരള പുരസ്‌കാരം അറുപതിലധികം മലയാള സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനഹൃദയയങ്ങളില്‍ സ്ഥാനം പിടിച്ചതിനെ അടിസ്ഥാനമാക്കിയാണ് അന്‍വറിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
തിരുവനന്തപുരം അപ്പോളോ ഡിമോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന ഇരുപത്തിനാലാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുന്‍ പ്രവാസി കാര്യ വകുപ്പ് മന്ത്രി എം. എം. ഹസന്‍ പുരസ്‌കാരവും,അഡ്വക്കേറ്റ് വി. ജോയ് എം. എല്‍. എ. പ്രശസ്തി പത്രവും സമ്മാനിച്ചു. മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. ഇ. ഇസ്മായില്‍, അമേരിക്കയിലെ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, പോള്‍ കറുകപ്പള്ളി യൂ എസ് എ, എന്‍.ആര്‍.ഐ. കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അഹ്‌മദ്,വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍,വേള്‍ഡ് മലയാളി അസോസിയേഷന്‍ ഗുഡ് വില്‍ അംബാസിഡര്‍ ജോസ് കോലോത്ത്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ. ബിജു ഐസക്, ജോണ്‍സന്‍ സാമൂവല്‍ ന്യൂയോര്‍ക്ക്, അബ്ദുള്ള ഹംസ കുവൈറ്റ്, അഷ്റഫ് ഖത്തര്‍, ചലച്ചിത്ര താരം സീമ. ജി. നായര്‍, മറ്റു മത രാഷ്ട്രീയ കലാ സാസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു

