Local News
സി.ഐ.സി റിപ്പബ്ലിക് ദിന സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ”ചരിത്രവും വര്‍ത്തമാനവും” എന്ന തലക്കെട്ടില്‍ റിപ്പബ്ലിക് ദിന സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രപ്രാധാന്യവും ഭരണഘടനാ മൂല്യങ്ങളുടെ സമകാലിക പ്രസക്തിയും സെമിനാര്‍ ചര്‍ച്ച ചെയ്തു.
സോണല്‍ പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹഫീസുള്ള, സിദ്ദിഖ് വേങ്ങര, അബ്ദുല്‍ സലാം എ.ടി. എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എം. എം. സ്വാഗതം പറഞ്ഞു.

