Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തനിമ ഖത്തറിന് പുതിയ നേതൃത്വം


ദോഹ: കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ പതിറ്റാണ്ടുകളായി ഖത്തറില്‍ സജീവമായ തനിമ ഖത്തറിന് പുതിയ നേതൃത്വം. ജസീം സി.കെ (ഡയറക്ടര്‍), ഡോ. സല്‍മാന്‍ (അസി.ഡയറക്ടര്‍), നാസര്‍ വേളം (ജന.സെക്രട്ടറി), മുജീബ് കെ.കെ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
ബാസിത് ഖാന്‍ ചേന്ദമംഗല്ലൂര്‍, ലത്തീഫ് വടക്കേക്കാട്, സാലിം വേളം, ലുഖ്മാന്‍ കെ.പി, ശഫ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
വിവിധ സോണല്‍ പ്രതിനിധികളുടെയും ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി)

 പി ആർ ഹെഡ് സുഹൈല്‍ ശാന്തപുരം, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി. 

ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ അഭിവൃദ്ധിക്കും ഇടപെടലുകള്‍ക്കും സജീവവേദിയൊരുക്കാന്‍ തനിമ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ ജസീം സി കെ പറഞ്ഞു.

Related Articles

Back to top button