Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ കായിക ദിനം ഗംഭീരമാക്കി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസ്സി അപക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ ടൌണില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വിത്യസ്ഥ കായിക വിനോദങ്ങളാണ് അരങ്ങേറിയത്.

ഇബ്‌നു അജയാന്‍ പ്രൊജക്ടിന്റെയും ഐ.എസ്.സി അഫിലിയേറ്റഡ് സംഘടനകളുടെയും സഹകരണത്തോടെ നടന്ന സ്‌പോര്ട്‌സ് ഡേ ആഘോഷ പരിപാടിയില്‍ പുരുഷ -വനിതാ ടീമുകളുടെ വടം വലി, ആം റെസ്ലിംഗ്, കോ-കോ തുടങ്ങിയ മത്സരയിനങ്ങള്‍ക്ക് പുറമെ സിലമ്പം, കരാട്ടെ, കളരി പയറ്റ്, സുംബാ തുടങ്ങിയ കായിക വിനോദങ്ങളുടെ പ്രദര്‍ശനവും സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് നവ്യാനുഭവമായി.

വിവിധ അഫിലിയേറ്റ് സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് സ്റ്റാളുകളും സ്‌പോര്‍ട്‌സ് ക്വിസ്, ഷൂട്ടിംഗ്, സൈക്ലിംഗ് തുടങ്ങിയ മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മാറ്റ് കൂട്ടി. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍, വാഴക്കാട് അസോസിയേഷന്‍, തമിഴ് യൂത്ത് സേപോര്‍ട്‌സ് ക്ലബ്, തെലുങ്ക് സ്‌പോര്‍ട്‌സ് അസോസിയേഷന്‍, ഖത്തര്‍ തമിഴ് സ്‌പോര്‍ട്‌സ്, എക്‌സ്പാട് സ്‌പോര്‍ട്ടീവ്,എറൈസ് സ്‌പോര്‍ട്‌സ്, അബ്‌സലൂട്ട് അക്കാദമി, എം.ഇ.എസ്.എഫ്, പഞ്ചാബ് സ്‌പോര്‍ട്‌സ് , ഖിത്വ്വ, ഇന്തോ ഖാത്, ലഗാന്‍ ക്രിക്കറ്റ് ക്ലബ്, ഖത്തര്‍ കാരംസ്, ചൂരക്കൊടി കളരി സംഘം എന്നിവരുമയി സഹകാരിച്ചാണ് ഐ.എസ്.എസി സ്‌പോര്‍ട്‌സ് ദിനം ആചരിച്ചത്.

മത്സര വിജയികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡെ ട്രോഫിയും മെഡലുകളും സമ്മാനിച്ചു. പ്രസിഡണ്ട് ഇ.പി അബ്ഗുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍ സ്വാഗതവും സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ് ട്രഷറര്‍ ദീപക് ചുക്കാല, ജോ. സെക്രട്ടറി കവിതാ മഹേന്ദ്രന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സോമരാജ് സുബ്രഹ്‌മണ്യ, ചന്ദ്രശേഖര്‍ അങ്ങാടി, നിവേദിത മെഹ്ത അബ്ജുല്‍ അസീം, ഹംസ പി കുനിയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഐ.എസ് സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡണ്ട് താഹാ മുഹമ്മദ്, ഐ എസ്.സി അഡൈ്വസറി ചെയര്‍മാന്‍ ഡോ. അബ്ദു സമദ്, അഡൈ്വസറി ബോര്‍ഡംഗം സുബ്രഹ്‌മണ്യ ഹെബ്ബഗെലു, മുന്‍ പ്രസിഡണ്ട് നീലാം ഷുംഢെ, പി. എന്‍ ബാബു രാജന്‍, ദിപക് ഷെട്ടി, അബ്രഹാം കെ ജോസഫ്, കെ.വി ബോബന്‍, പ്രദീപ് പിള്ളൈ തുടങ്ങിയ വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികളും നേതാക്കളും സന്നിഹിതരായി.

Related Articles

Back to top button