Local News
പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ചാണ് പുറത്തിറങ്ങുകയെന്നതിനാല് നോമ്പുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ പരിഗണിക്കുന്നതല്ല. മൂല്യവത്തായ കഥ, കവിത, ലേഖനം തുടങ്ങിയ സര്‍ഗസൃഷ്ടികളാണ് ക്ഷണിക്കുന്നത്. പെരുന്നാളോര്‍മകളും അനുഭവങ്ങളുമാകാം. എഴുതാന്‍ താല്പര്യമുള്ളവര് ഫെബ്രുവരി 28 നകം [email protected] എന്ന വിലാസത്തിലാണ് സൃഷ്ടികള്‍ അയക്കേണ്ടത്.
