Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

റമദാനിന്റെ നിറങ്ങള്‍

രോഷ്‌നി കൃഷ്ണന്‍

ചന്ദ്രക്കല ഒരു തൂലികയായി
ആകാശത്തിന്റെ കാന്‍വാസില്‍ വരയ്ക്കുമ്പോള്‍
വ്രതത്തിന്റെ ആദ്യ വര
ഹൃദയത്തില്‍ പതിയുന്നു.

മസ്ജിദുകളുടെ മിനാരങ്ങളില്‍ നിന്ന്
പ്രാര്‍ത്ഥനയുടെ ശബ്ദം ഉയരുമ്പോള്‍
ഉച്ചനീചത്വങ്ങള്‍
കാറ്റില്‍ ലയിക്കുന്നു.
നിരകളിലൂടെ സമത്വം വരച്ച്
സഹോദര്യത്തിന്റെ ക്യന്‍വാസ് നിറയുന്നു

നിറങ്ങളില്‍ ചാലിക്കുമ്പോള്‍
പുണ്യമാസം ഒരു നീണ്ട രേഖാചിത്രം
ദുര്‍ബലതയില്‍ നിന്ന് ദൃഢതയിലേക്ക്,
അഹങ്കാരത്തില്‍ നിന്ന് വിനയത്തിലേക്ക്,
അകലത്തില്‍ നിന്ന് അടുപ്പത്തിലേക്ക്
വരയ്ക്കുന്ന നിറങ്ങള്‍

റമദാന്‍,
നീ ഒരു വ്രതമാസം മാത്രമല്ല
മനുഷ്യനെ അതിന്റെ പൂര്‍ണ സത്തയിലേക്ക്
നയിക്കുന്ന ദൈവികമായ
ഒരു രചന കൂടിയാണ്

Related Articles

Back to top button