Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍മാര്‍ക്കുള്ള പ്രവര്‍ത്തനമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ഒരു മാസത്തെ ഇടവേളക്ക് ശേഷം മാര്‍ച്ച് 29 ഞായറാഴ്ച സ്‌കൂളുകള്‍ സജീവമാകുമ്പോള്‍
വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍മാര്‍ക്കുള്ള പ്രവര്‍ത്തന
മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

  1. യാത്രയ്ക്ക് മുമ്പ് ഡ്രൈവര്‍മാരും സൂപ്പര്‍വൈസര്‍മാരും ബസിന്റെയും സുരക്ഷാ ഉപകരണങ്ങളുടെയും സമഗ്ര പരിശോധന നടത്തണം. നിശ്ചിത റൂട്ടും ആവശ്യമായ കോണ്‍ടാക്റ്റ് നമ്പറുകളും ലഭ്യമാണെന്ന് ഉറപ്പാക്കണം. അപകടസാധ്യത കുറയ്ക്കുന്നതിനായി സുരക്ഷിതവും വ്യക്തമായി കാണാവുന്നതുമായ സ്റ്റോപ്പുകള്‍ തിരഞ്ഞെടുക്കണം.
  2. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും കര്‍ശനമായ സുരക്ഷാ നടപടികള്‍ പാലിക്കണം. ബസുകള്‍ സുരക്ഷിതവും കാണാവുന്ന സ്ഥലങ്ങളിലും മാത്രമേ നിര്‍ത്താവൂ. വാഹനം പൂര്‍ണ്ണമായി നിര്‍ത്തുന്നതുവരെ വാതിലുകള്‍ തുറക്കരുത്.
  3. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കണം. എല്ലാ വിദ്യാര്‍ത്ഥികളും സീറ്റുകളില്‍ ശരിയായ രീതിയില്‍ ഇരുന്ന ശേഷമേ ബസ് മുന്നോട്ട് പോകാവൂ. മേല്‍നോട്ടമില്ലാതെ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കരുത്.
  4. ബസിനുള്ളില്‍ അച്ചടക്കം ഉറപ്പുവരുത്തണം
  5. ബാഹ്യ ഭീഷണി ഉണ്ടായാല്‍ ഡ്രൈവര്‍മാര്‍ സുരക്ഷിതമായ സ്ഥലത്ത് ഉടന്‍ വാഹനം നിര്‍ത്തി ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുകയും വിദ്യാര്‍ത്ഥികള്‍ ബസിനുള്ളില്‍ തന്നെ തുടരുകയും വേണം. അധികാരികളെ ഉടന്‍ ബന്ധപ്പെടണം, ഔദ്യോഗിക നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ തുടര്‍ നീക്കങ്ങള്‍ നടത്താവൂ.
    ബസിനുള്ളില്‍ ഭീഷണി ഉണ്ടായാല്‍ ഉടന്‍ ഒഴിപ്പിക്കല്‍ നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികളെ ശാന്തമായി ഇറക്കി റോഡില്‍ നിന്ന് അകലെയുള്ള സുരക്ഷിത സ്ഥലത്ത് ഒരുമിച്ച് നിര്‍ത്തണം.
    മുതലായവയാണ് പ്രധാന നിര്‍ദേശങ്ങള്‍

Related Articles

Back to top button