ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 14 പുതിയ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ തുറന്ന് ഔഖാഫ് മന്ത്രാലയം

,
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്നതിനുള്ള ഈ കേന്ദ്രങ്ങളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ആഴ്ചയില്‍ 4 ദിവസം മഗ് രിബ് നമസ്കാര ശേഷം ഇഷാ നമസ്കാരം വരെയാണ് പരിശീലനം നടക്കുക.
അല്‍ ഹേമയിലെ ഇബ്നു അതിയ്യ സെന്റര്‍, അല്‍ സിബ്താന് സെന്റര്‍, റൗദത്ത് അല്‍ ഹമാമയിലെ ഉസൈദ് ബിന്‍ ഹുദൈര്‍ സെന്റര്‍, അല്‍ തുമാമയിലെ അബു ജാഫര്‍ സെന്റര്‍, ഇമാം ഖല്ലല് സെന്റര്‍, സൗത്ത് അല്‍ ദുഹൈല്‍, സഅദ് അല്‍ ദുഹൈല്‍ സെന്റര്‍, ലീബൈബിലെ മുഹമ്മദ് നാസര്‍ അല്‍ ജഫാലി അല്‍ നുഐമി സെന്റര്‍, അല്‍ ഗാനിം അല്‍ ജദീദിലെ സുഫ്യാന് അല്‍ തൗരി സെന്റര്‍, അല്‍ വജ്ബയിലെ ഷഹീന് ബിന്‍ ഗാനേം അല്‍ ഗാനേം സെന്റര്‍, സുഹൈല്‍ അല്‍ റൂമി സെന്റര്‍, അല്‍ വക്രയിലെ അബ്ദുല്ല ബിന്‍ ഖബ്ബാബ് സെന്റര്‍, അല്‍ വക്രയിലെ അംര്‍ ബിന്‍ അല്‍ ആസ് സെന്റര്‍, അല്‍ തെമൈദിലെ അമര്‍ ബിന്‍ അല്‍ ആസ് സെന്റര്‍, അല്‍ തെമൈദിലെ അംര്‍ ബിന്‍ അല്‍ ആസ് സെന്റര്‍. ജഹന്നിയാഃ. എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലെ പള്ളികളിലായാണ് പുതിയ പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
താല്പര്യമുള്ളവര്ക്ക് സെഷന് സമയങ്ങളില്‍ സെന്ററുകളില്‍ നേരിട്ട് ഹാജറായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 16577 എന്ന നമ്പറില്‍ ബന്ധപ്പെടാം.

