ജി.ആര്‍.സി.സി ‘വിഷു-ഈസ്റ്റര്‍ ഫിയസ്റ്റ 2026’ ഏപ്രില്‍ 9-ന് അല്‍ സദ്ദിലെ സ്വാദ് റസ്റ്റോറന്റില്‍

വിപുലമായ ആഘോഷങ്ങളുമായി ജി.ആര്‍.സി.സി: ‘വിഷു-ഈസ്റ്റര്‍ ഫിയസ്റ്റ 2026’ ഏപ്രില്‍ 9-ന് അല്‍ സദ്ദിലെ സ്വാദ് റസ്റ്റോറന്റില്‍
ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമുയര്‍ത്തി ഖത്തറിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് സംഘടിപ്പിക്കുന്ന ‘വിഷു-ഈസ്റ്റര്‍ ഫിയസ്റ്റ 2026’ ഏപ്രില്‍ 9 വ്യാഴാഴ്ച അല്‍ സദ്ദിലെ സ്വാദ് റസ്റ്റോറന്റില്‍ നടക്കും. വൈകുന്നേരം 7 മണി മുതല്‍ രാത്രി 11:30 വരെയാണ് ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്ക് സാംസ്‌കാരിക തനിമയും ആഘോഷപ്പൊലിമയും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവമായിരിക്കും ഈ സംഗമമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രഗത്ഭര്‍ അണിനിരക്കുന്ന സംഗീത നിശ, വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി ഒരുക്കുന്ന കിഡ്സ് ഷോ, അംഗങ്ങള്‍ക്കായുള്ള രസകരമായ മത്സരങ്ങള്‍ എന്നിവയാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ തനി നാടന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയ വിഭവസമൃദ്ധമായ ഡിന്നര്‍ ബഫെയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജി.ആര്‍.സി.സി അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്. സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ +974 7111 7954 എന്ന നമ്പറിലോ ഗൂഗിള്‍ ഫോം ലിങ്ക് (https://forms.gle/Y3f788jeWZstcD4f6) വഴിയോ ബന്ധപ്പെടണമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.


