Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് മുതല്‍ സമുദ്രഗതാഗതം പുനരാരംഭിക്കുന്നു

മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ നിര്‍ത്തിവെച്ചിരുന്ന എല്ലാ സമുദ്രഗതാഗത പ്രവര്‍ത്തനങ്ങളും ഇന്ന് മുതല്‍ പുനരാരംഭിക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രാവിലെ 6:00 മുതല്‍ വൈകുന്നേരം 6:00 വരെയാണ് എല്ലാത്തരം കപ്പലുകള്‍ക്കും സമുദ്രയാനങ്ങള്‍ക്കും അനുമതി . എന്നാല്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സുള്ള ബോട്ടുകള്‍ക്ക് നിബന്ധനകളോടെ ദിവസം മുഴുവന്‍ മല്‍സ്യബന്ധനം അനുവദനീയമാണ്.

എല്ലാ യാത്രകള്‍ക്കും കപ്പലുകളും സമുദ്രയാനങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യാത്രയ്ക്ക് മുമ്പും യാത്രയ്ക്കിടയിലും ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും പ്രവര്‍ത്തനവും ഉറപ്പാക്കണമെന്നും ഗതാഗത മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button