Local News
ലെബനാനില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആപ്പ് വഴി സംഭാവനകള്‍ സമാഹരിക്കുന്ന കാമ്പയിനുമായി തലബാത്ത്

ലെബനാനില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആപ്പ് വഴി സംഭാവനകള്‍ സമാഹരിക്കുന്ന കാമ്പയിനുമായി മെന മേഖലയിലെ പ്രമുഖ ഓണ്‍-ഡിമാന്‍ഡ് ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്ത്. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് കാമ്പയിന്
ലെബനാനിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സഹായം, കുടിവെള്ളം, മെഡിക്കല്‍ സഹായം എന്നിവയിലേക്ക് സംഭാവന ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന മൂന്ന് ഓപ്ഷനുകള്‍ ഇപ്പോള്‍ തലബാത്ത് ആപ്പില്‍ ലഭ്യമാണ്.

