സബ്‌സിഡി നിരക്കില്‍ സ്വദേശികള്‍ക്കുള്ള ആട് വില്‍പന ജൂലൈ 13 മുതല്‍ 23 വരെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പെരുന്നാളിനോടനുബന്ധിച്ച് സബ്‌സിഡി നിരക്കില്‍ സ്വദേശികള്‍ക്കുള്ള ആട് വില്‍പന ജൂലൈ 13 മുതല്‍ 23 വരെ നടക്കും.
വിദാം ഫുഡ് കമ്പനിയുമായി സബ്‌സിഡി നിരക്കില്‍ 12500 ആടുകളെ ലഭ്യമാക്കുന്നതിനുള്ള ധാരണയിലെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇതനുസരിച്ച് ഏകദേശം 35 കിലോയുള്ള ലോക്കല്‍ ആടിന് 1000 റിയാലും 45 കിലോ ഭാരമുള്ള സിറിയന്‍ ആടിന് 950 റിയാലുമാണ്.
വകറ, ശമാല്‍, അല്‍ഖോര്‍, അല്‍ മസ്‌റൂവ, അല്‍ ശഹാനിയ എന്നിവിടങ്ങളിലെ വിദാം അറവ് ശാലകളില്‍ ഒരാള്‍ക്ക് 1 എന്ന തോതിലാണ് ആടുകള്‍ നല്‍കുക.
സബ്‌സിഡി നിരക്കും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നു എന്നുറപ്പ് വരുത്താന്‍ സെയില്‍ ആരംഭിക്കുന്ന ആദ്യ ദിവസം മുതല്‍ക്ക് തന്നെ പരിശോധന നടത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
പരാതികളും നിര്‍ദ്ദേശങ്ങളും 16001 എന്ന നമ്പറിലോ infomoci.gov.qa എന്ന ഈമെയില്‍ വിലാസത്തിലോ അറിയക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.