Breaking News
എമിഗ്രേഷന്‍ ബില്‍ 2021 ഖത്തര്‍ കെ.എം.സി.സി ഗൈഡ് ഖത്തറിന്റെയും നീതി ഭദ്രതയുടെയും ആഭിമുഖ്യത്തില്‍ സംഘടനാ പ്രതിനിധികളുടെ ചര്‍ച്ച ജൂലൈ 13ന്
ദോഹ : എമിഗ്രേഷന്‍ ബില്‍ 2021; ഖത്തര്‍ കെ.എം.സി.സി ഗൈഡ് ഖത്തറിന്റെയും നീതി ഭദ്രതയുടെയും ആഭിമുഖ്യത്തില്‍ സംഘടനാ പ്രതിനിധികളുടെ ചര്‍ച്ച ജൂലൈ 13ന്
പ്രവാസികളെ ഏറെ ബാധിക്കുന്ന പുതിയ ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പരിപാടിയില്‍ 558 441 5877 മീറ്റീംഗ് ഐഡിയില്‍ sam എന്ന പാസ്കോഡ് ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.