ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അഫ്സല് കിളയില്‍:-
ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്യദിനത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃതോത്സവിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അശോക ഹാളില്‍ നടന്ന ക്യാമ്പില്‍ 496 പേര് രക്തം ദാനം ചെയ്തു.
രക്തദാന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ നിര്‍വ്വഹിച്ചു. പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഥാനി മുഖ്യാതിഥിയായിരുന്നു. എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്. ഹമദ് ബ്ലഡ് ഡോണര്‍ സെന്റര്‍ പ്രതിനിധി ഡോ. ഷാരോണ്‍ ജേക്കബ്, നസീം അല്‍ റബീഹ് പ്രതിനിധി ഇഖ്ബാല്‍ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ മറ്റ് മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.