Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപക ദിനം ആഘോഷിച്ചു

ദോഹ : എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപക ദിനം ആഘോഷിച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ് ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് കെ. അബ്ദുല്‍ കരീം മുഖ്യാതിഥിയായിരുന്നു. നിരന്തര പരിശ്രമത്തിനും ഉപാധികളില്ലാത്ത പിന്തുണക്കും അധ്യാപകരെ അദ്ധേഹം അഭിനന്ദിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചക്കും വികാസത്തിനും അധ്യാപകര്‍ ചെയ്യുന്ന സേവനങ്ങളെ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.

ജൂനിയര്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി കദീജ ബിവി അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ.പി, വൈസ് പ്രസിഡന്റ് ഖലീല്‍ എ.പി, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഹമ്മദ് ഇഷ്ഹാം, അക്കാദമിക് ഡയറക്ടര്‍ കാഷിഫ് ജലീല്‍, കോ കരിക്കുലര്‍ & കള്‍ചറല്‍ ആക്റ്റിവിറ്റീസ് ഡയറക്ടര്‍ എം.സി മുഹമ്മദ്, മറ്റു സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാരും, ഓഫീഷ്യല്‍സും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button