Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ് അലുംനി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒലെ എഫ്.സി വിജയികള്‍

അഫ്‌സല്‍ കിളയില്‍ : –

ദോഹ : എം.ഇ.എസ് അലുംനി അസോസിയേഷന്‍ എം.ഇ.എസ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ഒലെ എഫ്.സി വിജയികളായി. 16 ടീമുകള്‍ നിന്നായി 250 ഓളം കളിക്കാരും 32 മത്സരങ്ങളും നടന്നു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സ്‌പോര്‍ടന്‍സിനെ 3-2ന് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

സല്‍മാന്‍ ഖലീല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. എം.ഇ.എസ് എഫ്.സിയെ 5-2 സ്‌കോറിന് പരാജയപ്പെടുത്തി സീറോ ഗ്രാവിറ്റി സെക്കന്റ് റണ്ണേഴ്‌സ് അപ്പായി. ടൂര്‍ണമെന്റില്‍ 9 ഗോളുകള്‍ നേടി സ്‌പോര്‍ട്ടന്‍സ് താരം അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ് ഗോള്‍ഡന്‍ ബൂട്ട് നേടി. ഗോളുകള്‍ ഒന്നും വഴങ്ങാത്ത സഞ്ജയ് ജോര്‍ജ് ഗോള്‍ഡന്‍ ഗ്ലൗസിന് അര്‍ഹനായി.

പ്രമുഖ ഖത്തരീ ബാസ്‌കറ്റ് ബോള്‍ പ്ലയര്‍ യാസീന്‍ ഇസ്മായീല്‍ മൂസ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, സിറ്റി എക്‌സ്‌ചേഞ്ച് ഐ.ടി ഹെഡ് ഷാനിബ് മുഹമ്മദ്, എം.ഇ.എസ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ.പി, വൈസ് പ്രസിഡന്റ് എ.പി ഖലീല്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ടോട്ടല്‍ എനര്‍ജീസ് ജനറല്‍ മാനേജര്‍ സുബൈര്‍ വഹീദ്, അല്‍ അന്‍സാരി ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍മാരായ മുഹമ്മദ് ഷഹീന്‍, അഹമ്മദ് കമാല്‍, കെയര്‍ആന്റ് ക്യൂയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുല്‍ റഹ്‌മാന്‍, സഫാരി ഗ്രൂപ്പ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, ടി.ജി.ഐ.ആര്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫഹദ് പറമ്പത്ത്, ഹസ്‌കര്‍ മോന്‍ എന്നിവര്‍ അതിഥികളായിരുന്നു.

Related Articles

Back to top button