Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സീഷോര്‍ ഗ്രൂപ്പ് & സൂഖ് അല്‍ ബലാദി ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് ആവേശകരമാവുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ തിളക്കമാര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലും ആസ്പയര്‍ അക്കാദമിയിലുമായി സീഷോര്‍ ഗ്രൂപ്പ് & സൂഖ് അല്‍ ബലാദി ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് 2021 എന്ന പേരില്‍ വോളിഖ് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് പ്രാഥമിക റൌണ്ടിന്റെ ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ ജിംസ് ഉദയ മട്ടന്നൂരും ബ്രദേഴ്സ് വാണിമേലും സെമി ബര്‍ത്ത് ഉറപ്പാക്കി. അടുത്ത രണ്ടു സെമി ഫൈനലിസ്റ്റുകളെ വ്യാഴാഴ്ച നടക്കുന്ന അകോണ് സ്വപ്ന ബാലുശ്ശേരി – അര്‍ച്ചന പഴങ്കാവ്, ബ്രദേഴ്സ് മൂലാട് – സെന്റ് പോള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളിലൂടെ തീരുമാനിക്കും.

കഴിഞ്ഞ ദിവസം ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ടൂര്‍ണമെന്റ് സംബന്ധമായി നടന്ന ചടങ്ങില്‍ പ്രായോജകരുമായി ഉള്ള ധാരണാപത്രങ്ങള്‍ കൈമാറപ്പെട്ടു. ടൈറ്റില്‍ സ്‌പോണ്‌സര്‍മാരില്‍ ഒരാളായ സൂഖ് അല്‍ ബലാദി യെ പ്രതിനിധീകരിച്ച് എം ഡി ഓഫീസ് മാനേജര്‍ സാദിഖ് ചടങ്ങില്‍ സംബന്ധിച്ചു. മറ്റ് പ്രായോജകരായ എംകോ, എയര്‍ മാസ്റ്റര്‍, അകോണ്‍ ഹോള്‍ഡിങ്,98.6 എഫ് എം റേഡിയോ മലയാളം തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.

വോളിഖ് ചീഫ് പാട്രന്‍ മുഹമ്മദ് ഈസ, പ്രസിഡന്റ് മുഹമ്മദ് നജീബ്, ജെ.സെക്രട്ടറി ആഷിഖ് അഹ്‌മദ്, വൈസ് പ്രസിഡന്റ് ബഷീര്‍ ടി ടി കെ, ട്രഷറര്‍ ആഷിഖ് മാഹി എന്നിവര്‍ ധാരണാപത്രം കൈമാറി. മജീദ് നാദാപുരവും ഷിറാസ് സിതാരയും ഒരുക്കിയ ടൂര്‍ണമെന്റ് പ്രൊമോ വീഡിയോ ചടങ്ങില്‍ പ്രകാശനം ചെയ്തു.

Related Articles

Back to top button