Breaking News
ഫിഫ അറബ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകരില്‍ ആവേശം വിതച്ച് പ്രഥമ ഫിഫ അറബ് കപ്പ് 2021 ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം . ഇന്ന് വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തില്‍ ടുനീഷ്യയും ഒമാനും തമ്മിലാണ് ആദ്യ മല്‍സരം.
രാത്രി 10 മണിക്ക് അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തറും യു.എ.ഇയും തമ്മിലുള്ള വാശിയേറിയ മല്‍സരം ഏറെ ആകാംക്ഷയോടെയാണ് കായിക ലോകം കാത്തിരിക്കുന്നത്.
നാളെ വൈകുന്നേരം 6 മണിക്ക് ജുനൂബ് സ്റ്റേഡിയത്തില്‍ ഈജിപ്ത് ജോര്‍ദാനെ നേരിടും. നാളെ രാത്രി 10 മണിക്ക് തുമാമ സ്റ്റേഡിയത്തില്‍ മൊറോക്കോയും ആള്ജീരിയയും തമ്മിലുള്ളതാണ് അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം.