
Archived Articles
മരുഭൂമിയില്‍ അവധി ചിലവഴിക്കുന്നവര്‍ സുരക്ഷ നടപടികള്‍ പാലിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മരുഭൂമിയില്‍ അവധി ചിലവഴിക്കുന്നവര്‍ സുരക്ഷ നടപടികള്‍ പാലിക്കണണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് വിന്റര്‍ അവധി ആരംഭിച്ചതിനാല്‍ നിരവധി പേരാണ് വിവിധ വിനോദ പരിപാടികള്‍ക്കായി മരുഭൂമിയിലേക്ക് പോകുന്നത്. ബഗ്ഗികളും ബൈക്കുകളുമോടിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു.
മരുഭൂമിയില്‍ ബൈക്ക് ഓടിക്കുന്നതിന് മുമ്പ്, നിങ്ങള്‍ക്ക് നന്നായി ചേരുന്ന ഹെല്‍മെറ്റ് ധരിക്കുന്നത് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ആവശ്യപ്പെട്ടു