
കോവിഡ് നിയന്ത്രണം ലംഘിച്ച കമ്പനിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വിവാഹ പന്തലൊരുക്കുന്നത് സംബന്ധിച്ച കാബിനറ്റ് തീരുമാനം ലംഘിച്ച സ്വകാര്യ കമ്പനിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി . കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹ പന്തല്‍ ഒരുക്കി പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഒരു സ്വകാര്യ കമ്പനിയെ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് -19 പാന്‍ഡെമിക് കാരണം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം കമ്പനി ലംഘിച്ചുവെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമമനുസരിച്ച് ഹോട്ടലുകളിലും സ്വതന്ത്ര വിവാഹ ഹാളുകളിലും മാത്രമേ വിവാഹങ്ങള്‍ അനുവദിക്കൂ .
സമൂഹത്തില്‍ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി നിലവിലുള്ള മുന്‍കരുതലുകളും പ്രതിരോധ തീരുമാനങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.