Archived Articles
ഒമിക്രോണ്‍ അപകടകാരിയല്ല, പക്ഷേ ജാഗ്രത വേണം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ മിതമായതോ ശരാശരിയിലുള്ളതോ ആയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നതിനാല്‍ വലിയ അപകടകാരിയല്ലെങ്കിലും പൊതുജനം ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
രോഗം ബാധിക്കുന്നവര്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ 10 ദിവസം സ്വയം ഐസോലേഷനില്‍ കഴിഞ്ഞാല്‍ മതിയാകും. എന്തെങ്കിലും അസ്വാഭാവികതകളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ 16000 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.