IM Special
ഡൗണ്‍ലോഡ് ആന്റ് വിന്‍ ബമ്പര്‍ സമ്മാനം തമീമ സൈദിന്
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയരക്ടറി സംഘടിപ്പിച്ച ഡൗണ്‍ലോഡ് ആന്റ് വിന്‍ ബമ്പര്‍ സമ്മാനം തമീമ സൈദിന് . എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ദുബൈ എക്‌സ്‌പോ 2020 പാക്കേജാണ് ബമ്പര്‍ സമ്മാനം. ദോഹ ദുബൈ റിട്ടേണ്‍ ടിക്കറ്റ് , എക്‌സ്‌പോ ടിക്കറ്റ്, ദുബൈയില്‍ രണ്ട് ദിവസത്തെ താമസം എന്നിവയാണ് പാക്കേജിലുള്ളത് .
എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ ബി റിംഗ് റോഡ് ഓഫീസില്‍ ഇന്ന് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ബ്രാഞ്ച് മാനേജര്‍ കുല്‍ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്ന് സമ്മാനം വിതരണം ചെയ്തു. മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സില്‍ നിന്നും ഫഹീമ കാസി, ഐശ്വര്യ എന്നിവരും
ചടങ്ങില്‍ സംബന്ധിച്ചു.