Archived Articles
എഞ്ചിനിയേര്‍സ് ഫോറം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ തുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി എഞ്ചിനീയര്‍ മാരുടെ സംഘടനയായ എഞ്ചിനിയേര്‍സ് ഫോറം ഖത്തര്‍ ഇന്ത്യയിലെ പ്രൊഫഷണല്‍ കോളജ് പൂര്‍വ്വ-വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമന്റ് നാളെ ഹാമില്‍ട്ടണ്‍ ഇന്റര്‍-നാഷണല്‍ സ്‌കൂള്‍ മൈതാനത്ത് ആരഭിക്കും. പ്രഥമ പസഫിക് ഓഷ്യന്‍ സ്വിച്ച് ഗിയര്‍ ഇ.എഫ് പ്രൊഫഷണല്‍ കപ്പിനു വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തില്‍ പ്രബലരായ ഇരുപത്തിനാലു ടീമുകള്‍ മാറ്റുരക്കും.