Archived Articles
ഖത്തര്‍ സ്‌ളൊവേനിയ സൗഹൃദ മല്‍സരം ഇന്ന്
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോക കപ്പിന്റെ മുന്നോടിയായി നടക്കുന്ന ഖത്തര്‍ സ്‌ളൊവേനിയ സൗഹൃദ മല്‍സരം ഇന്ന് രാത്രി 8.30 ന് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും. ആതിഥേയ രാജ്യം എന്ന നിലക്ക് ലോക കപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയ ഖത്തറിന്റെ ഫുട്‌ബോള്‍ പരിശീലന മികവും പ്രാധാന്യവും അടയാളപ്പെടുത്തുന്ന മല്‍സരമാകുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ബള്‍ഗേറിയയുമായി നടന്ന സൗഹൃദ മല്‍സരത്തില്‍ 2-1 ന് ഖത്തര്‍ ജയിച്ചിരുന്നു.