Breaking News
സ്റ്റാര്‍വേള്‍ഡ് ഗ്രൂപ്പ് ഉടമ ആര്. എസ്. മൊയ്തീന്റെ ഭാര്യ റസിയ നിര്യാതയായി
ദോഹ. ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് സ്ഥാപനമായ സ്റ്റാര്‍വേള്‍ഡ് ഗ്രൂപ്പ് ഉടമ ആര്. എസ്. മൊയ്തീന്റെ ഭാര്യ റസിയ നിര്യാതയായി. 61 വയസ്സായിരുന്നു. ദീര്‍ഘകാലമായി ഖത്തറില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതാണ് . ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു. രാവിലെ 7 മണിയോടെയാണ് വീട്ടിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പരേതനായ ഷെമീന്, ഷബ്നം സെമീല് ( എച്ച്. എം. സി. ) മുഹമ്മദ് ഷമീം ( ബിസിനസ് ) എന്നിവരാണ് മക്കള്‍. സെമീല് ഉമ്മര്‍ ( എച്ച്. എം. സി. ) നഷ ഷമീം എന്നിവര്‍ മരുമക്കളാണ് .
മൃതദേഹം ഇന്ന് ഇശാനമസ്കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.