Uncategorized

സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന് സുല്‍ത്താനേ മദീന

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന് സുല്‍ത്താനേ മദീന .ഖത്തറിലെ പ്രവാസി കലാകാരനായ ഹസ്ബുല്ല കൊല്ലം രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനേ മദീന റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിനാളുകള്‍ കേള്‍ക്കുകയും നൂറ് കണക്കിനാളുകള്‍ കമന്റ് ചെയ്തും വൈറലാവുകയാണ്
നൂറേ ഖുദാ മീഡിയയുടെ യൂട്യബ് ചാനലില്‍ ഇന്ന് ഖത്തര്‍ സമയം 2.30നാണ് റിലീസ് ചെയ്തത്.

പ്രവാചക സ്നേഹത്തിന്റെ അവാച്യതലങ്ങളെ സംഗീത സാന്ദ്രമാക്കുന്ന വരികളും അതിനനുയോജ്യമായ ഈണവുമാണ് ആല്‍ബത്തിന്റെ സവിശേഷത.
എങ്ങാനും ഞങ്ങളുടെ നാദം നിലച്ചു പോയാല്‍ അത് അങ്ങയുടെ മദ്ഹിന്റെ ഈരടികള്‍ ഉരുവിട്ടാവണം എന്നതിനാല്‍ ഞങ്ങളും പാടി പകര്‍ത്തട്ടെ എന്ന ആമുഖത്തോടെയാണ് ആല്‍ബം തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

വിശ്വാസികളുടെ ഇടമുറിയാതെ പ്രാര്‍ത്ഥനകളില്‍ നിത്യം വിരിയുന്ന പൂവാണ് പ്രവാചക പംഗവന്റെ പാദ സ്പര്‍ശമേറ്റ മദീന മുനവ്വറയ്യിലെ ഓരോ മണ്‍ തരിയും. ഭക്തിയും പ്രണയവും സമ്മേളിക്കുന്ന ആ നിറ സന്നിദ്ധിയില്‍ കഴിയാന്‍ കൊതിക്കാത്ത ഹൃദയങ്ങളുണ്ടോ.രാഗവും അനുരാഗവും ആലമാകെ നിറഞ്ഞ വെളിച്ചവും തോരാതെ പെയ്യുന്ന സുല്‍ത്താനെ മദീന നൂറേ ഖുദാ മീഡിയയുടെ ബാനറില്‍ കേക്ക് ഫാക്ടറിയാണ് ആല്‍ബം സഹൃദയ ലോകത്തിന് സമ്മാനിക്കുന്നത്.

പതിനാലാം രാവ് ഫെയിം സല്‍മാന്‍ എസ്.വി, സലാഹുദ്ധീന്‍ പുളിയഞ്ചേരി, ലുഖ്മാനുല്‍ ഹകീം എന്നിവരാണ് ഗായകര്‍. ശംസീര്‍ സഖാഫിയാണ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമീന്‍ ചീക്കോടാണ് സൗണ്ട് മിക്സിംഗ്. സഹ്റാന്‍ കിഴിശ്ശേരിയാണ് സ്റ്റുഡിയോ.
താഴെ കാണുന്ന ലിങ്ക് വഴി ആല്‍ബം കാണാവുന്നതാണ്
https://www.youtube.com/watch?v=cw5UbX2P9qM&feature=youtu.be

https://www.youtube.com/watch?v=cw5UbX2P9qM&feature=youtu.be

Related Articles

Back to top button
error: Content is protected !!