എ റിംഗ് റോഡിലെ ബസ് പാത അനധികൃതമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 2 മുതല്‍ പിഴ ചുമത്തും
അമാനുല്ല വടക്കാങ്ങര
ദോഹ. എ-റിംഗ് റോഡിലെ സമര്‍പ്പിത പബ്ലിക് ബസ് ലെയിന്‍ അനധികൃതമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 2 മുതല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതു ബസുകള്‍, ടാക്സികള്‍, അംഗീകൃത വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമായി നിശ്ചയിച്ചതാണ് ഈ പാതയെന്നും മറ്റു വാഹനങ്ങള്‍ക്ക പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 8 മണി മാത്രമേ ഈ പാത ഉപയോഗിക്കാന്‍ അനുമതിയുള്ളൂവെന്നും കോര്‍ണിഷ് സ്ട്രീറ്റ് ക്ലോഷര്‍ ഇംപ്ലിമേഷന് പ്ലാന്‍ കമ്മിറ്റി അറിയിച്ചു.
നിയുക്തമാക്കിയിരിക്കുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി, ബന്ധപ്പെട്ട അധികാരികള്‍ ഈ പാത ഉപയോഗിക്കുന്ന എല്ലാ അനധികൃത വാഹനങ്ങള്‍ക്കും – ആര്‍ട്ടിക്കിള്‍ 49 അടിസ്ഥാനമാക്കി – പിഴ ചുമത്തും. 2അങ മുതല്‍ 8അങ വരെ മാത്രം.
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാലത്ത് ആരാധകര്‍ക്ക് സുഗമമായ ഗതാഗത അനുഭവം നല്‍കുന്നതിനായി കമ്മിറ്റി രൂപകല്പന ചെയ്ത നടപടികളിലൊന്നായാണ് പൊതു ബസുകള്‍, ടാക്സികള്‍, അംഗീകൃത വാഹനങ്ങള്‍ എന്നിവയ്ക്കായി എ-റിംഗ് റോഡിലെ സമര്‍പ്പിത പബ്ലിക് ബസ് ലെയിന്‍ പ്രഖ്യാപിച്ചത്.
വിവിധ വാണിജ്യ, പാര്‍പ്പിട മേഖലകളെയും സേവന സൗകര്യങ്ങളെയും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലക്ക് എ-റിങ് റോഡ് ദോഹയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായി കണക്കാക്കപ്പെടുന്നു