Breaking News
ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളില്‍ കൂടുതല്‍ ഗേറ്റുകള്‍ സ്ഥാപിച്ചു; ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ യാത്ര
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളില്‍ 35 അധിക ഗേറ്റുകള്‍ സ്ഥാപിച്ചതായി ഖത്തര്‍ റയില്‍ അറിയിച്ചു. ഈ ഒമ്പത് മെട്രോ സ്റ്റേഷനുകളും സ്റ്റേഡിയങ്ങളുമായും ആരാധകരുടെ വിനോദ കേന്ദ്രങ്ങളുമായും ബന്ധിപ്പിച്ചിട്ടുള്ളവയാണെന്നും അധിക ഗേറ്റുകള്‍ സ്റ്റേഷനുകള്‍ക്കുള്ളില്‍ ഫാനുകളുടെ സഞ്ചാരം സുഗമമാക്കുമെന്നും ഖത്തര്‍ റെയില്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും സൗജന്യ യാത്രയനുവദിക്കുമെന്ന് മറ്റൊരു അപ്ഡേറ്റില്‍ ഖത്തര്‍ റയില്‍ അറിയിച്ചു.