Breaking NewsUncategorized
ഖത്തറിലെ 89% തൊഴിലാളികളും തൊഴില്‍ നിയമങ്ങളില്‍ നിന്നും പ്രയോജനം നേടിയതായി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ 89% തൊഴിലാളികളും തൊഴില്‍ നിയമങ്ങളില്‍ നിന്നും പ്രയോജനം നേടിയതായി തൊഴില്‍ മന്ത്രാലയം. ഖത്തറിലെ തൊഴിലാളികളുടെ തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുവാനും തൊഴില്‍ നിയമങ്ങള്‍ സഹായകമായി. രാജ്യത്തെ മഹാഭൂരിഭാഗം തൊഴിലാളികളും ഈ പരിഷ്ക്കാരങ്ങളുടെ ഗുണഭോക്താക്കളായിരുന്നുവെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.