Breaking News
ഖത്തര്‍ ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ഊബര്‍ നടത്തിയത് 20 ലക്ഷം ട്രിപ്പുകള്‍
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ഊബര്‍ നടത്തിയത് 20 ലക്ഷം ട്രിപ്പുകള്‍ . സ്‌റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കും ടൂറിസം കേന്ദ്രങ്ങളിലേക്കുമൊക്കെ നിത്യവും ആയിരക്കണക്കിന് ട്രിപ്പുകളാണ് നടത്തിയത്.
മൂന്നര ലക്ഷം ട്രിപ്പുകളാണ് സ്റ്റേഡിയത്തിലേക്കും സ്റ്റേഡിയത്തില്‍ നിന്നും ഫുട്‌ബോള്‍ ആരാധകരുടെ താമസ കേന്ദ്രങ്ങളിലേക്കും നടത്തിയത്. കോര്‍ണിഷിലെ ഫാന്‍ സോണുകളിലേക്ക് 46000 ട്രിപ്പുകള്‍ നടത്തിയത്.
ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ നടത്തിയത് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കായിരുന്നു. 96000 ട്രിപ്പുകളാണ് ഇവിടേക്ക് നടത്തിയത്.
വെള്ളി മുതല്‍ ഞായര്‍ വരെ യുള്ള ദിവസങ്ങളായിരുന്നു പീക്ക് ദിവസങ്ങള്‍. വൈകുന്നേരം 3 മണി മുതല്‍ രാത്രി 8 മണിവരെയായിരുന്നു പീക്ക് സമയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.