
ഫോമ, ഖത്തറിലെ പുതിയ സംഗീത കൂട്ടായ്മ നിലവില്‍ വന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫോമ, ഖത്തറിലെ പുതിയ സംഗീത കൂട്ടായ്മ നിലവില്‍ വന്നു. ഗായകര്‍, സംഗീതജ്ഞര്‍, കാലാകാരന്മാര്‍, ആസ്വാദകര്‍ എന്നിവര്‍ ചേര്‍ന്ന് പിറവിയെടുത്ത പുതിയ കൂട്ടായമയാണ് ഫോമ അഥവാ ഫൗണ്ടേഷന്‍ ഓഫ് മ്യൂസിക് ആന്റ് ആര്‍ട്. അല്‍ സഹിം ഇവന്‍സിന്റെ ബാനറില്‍ റഹീപ് മീഡിയയും ,മീഡീയാ പെന്നും സംയുക്തമായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ അണിയിച്ചൊരുക്കിയ പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടിയിലാണ് പുതിയ കൂട്ടായ്മ ഔദ്യോഗികമായി നിലവില്‍ വന്നത്.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ,കെബിഎഫ്. മുന്‍ പ്രസിഡണ്ട് കെ.ആര്‍. ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് ഫോമയുടെ ഓദ്യോഗിക ലോഞ്ചിങ്ങ് നിര്‍വഹിച്ചത്.
അല്‍ സഹിം ഇവന്‍സിന്റെ ഗഫൂര്‍ കാലിക്കറ്റ്, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, റഹീപ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഷാഫി പാറക്കല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.