
Breaking News
ലോകകപ്പ് ജോലികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചു നല്‍കിയതായി ഫിഫ
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍ക്കായി ഖത്തറിലേക്ക് റിക്രൂട്ട് ചെയ്ത തൊഴിലാളികളില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും റിക്രൂട്‌മെന്റ് ഏജന്‍സികള്‍ നിയമവിരുദ്ധമായി ഈടാക്കിയ ഫീസ് തിരിച്ചുനല്‍കിയതായി ഫിഫ . പ്രാദേശിക സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് അവിഹിതമായി ഈടാക്കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചു നല്‍കാന്‍ ഇടപെട്ടത്. 86.6 മില്ല്യണ്‍ റിയാല്‍ലാണ് തൊഴിലാളികള്‍ക്ക് തിരിച്ചുനല്‍കിയതെന്ന് ഫിഫ പുറത്തിറക്കിയ വേള്‍ഡ് കപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.