Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.സി. സ്റ്റുഡന്‍സ് ഫോറം ഖത്തര്‍ ഉദ്ഘാടനം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ കീഴില്‍ ആരംഭിക്കുന്ന ഐ.സി.സി. സ്റ്റുഡന്‍സ് ഫോറം ഖത്തര്‍ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിസന്ധി പരിഗണിച്ച് സൂം പ്ളാറ്റ് ഫോമിലാണ് പരിപാടി.

കലാസാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ഥികളെ സജീവമാക്കി പാസീവ് വിനോദങ്ങളുടെ തടവറയില്‍ നിന്നും ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടുന്നതിനുള്ള സുപ്രധാനമായൊരു കാല്‍വെപ്പാണിത്.

ഐ.സി.സി. തെരഞ്ഞെടുപ്പ് വേളയില്‍ പി. എന്‍. ബാബുരാജന്‍ പ്രഖ്യാപിച്ചിരുന്ന സുപ്രധാനമായൊരാശയമാണിത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വൈവിധ്യമാര്‍ന്ന പരിപാടികളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ ഐ.സി.സി. സ്റ്റുഡന്‍സ് ഫോറത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

800 0591 4052 എന്ന ലോഗിന്‍ ഐഡിയും 123456 എന്ന പാസ്‌വേര്‍ഡും ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

Related Articles

Back to top button