Archived Articles
യുഎംഎഐ സ്പോര്‍ട്സ് മീറ്റ് നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ.യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി (യുഎംഎഐ) ഖത്തര്‍ സ്പോര്‍ട്സ് ഡേയോടനുബന്ധിച്ചു നടത്തുന്ന സ്പോര്‍ട്സ് മീറ്റ് നാളെ ഐന്‍ ഖാലിദ് ദോഹ ബ്രിട്ടീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ മാര്‍ച്ചു പാസ്റ്റോടു കൂടി ആരംഭിക്കുന്ന മീറ്റില്‍ ഫുട്ബോള്‍, കബഡി, വടംവലി, ഹൈ കിക്ക്, പ്ലാങ്ക്, പുഷ് ഉപ്പ്, പഞ്ച ഗുസ്തി തുടങ്ങി നിരവധി മത്സരങ്ങള്‍ അരങ്ങേറും. അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന മീറ്റില്‍ വിവിധ രാജ്യങ്ങളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.