യുഎംഎഐ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ചു നടത്തിയ സ്‌പോര്‍ട്‌സ് മീറ്റിന് പരിസമാപ്തി. ഐന്‍ ഖാലിദ് ദോഹ ബ്രിട്ടീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് യു. എം. എ. ഐ സ്പോര്‍ട് വിംഗ് കോര്‍ഡിനേറ്റര്‍ ഉബൈദിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ത്ഥികളായി.
ഖത്തര്‍ കരാട്ടെ ഫെഡറേഷന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ മുസ്തഫ അഹ്‌മാമി, യുഎംഎഐ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോക്ടര്‍ സിഫു. ആരിഫ് പാലാഴി, അബ്ദുള്ള മണ്ണോളി എന്നിവര്‍ അതിഥികളായ ചടങ്ങില്‍ യുഎംഎഐ ഖത്തര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍ സ്വാഗതം പറഞ്ഞു. ഭൂകമ്പക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തുര്‍ക്കിയിലെയും സിറിയയിലെയും സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
ബാന്‍ഡ് വാദ്യങ്ങളോടെ തുടങ്ങിയ മാര്‍ച്ചു പാസ്റ്റ് ഏറെ ശ്രദ്ധേയമായി. മാര്‍ച്ചു പാസ്റ്റില്‍ വിവിധ വ്യായാമ മുറകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. അല്‍ വക്റ, മുന്‍തസ, മന്‍സൂറ, അല്‍ ഖോര്‍, മദീനത് ഖലീഫ, എന്നീ ക്ലബുകളെ കോര്‍ത്തിണക്കി കൊണ്ട് യുംഎംഎഐ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്.
മത്സരത്തില്‍ റെഡ് ടീം ഒന്നാമതും യെല്ലോ ടീം രണ്ടാമതും എത്തി. വടം വലി, ഫുട്‌ബോള്‍, കബഡി, പെനാല്‍റ്റി ഷൂട്ടൗട്ട്, പ്ലാങ്ക്, പുഷ് അപ്പ്, ഫ്രോഗ് ജമ്പ്, ഡക്ക് വാക്, ബലൂണ്‍ സ്റ്റോമ്പ്, ഹോസ് സ്റ്റാന്‍സ, ഹൈ കിക്ക്, പഞ്ച ഗുസ്തി മത്സരങ്ങളില്‍ വിവിധ കാറ്റഗറികളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പെടെ അറുപതില്‍ പരം മത്സരങ്ങള്‍ അരങ്ങേറി.
ടെക്നിക്കല്‍ ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് മണ്ണോളി, യുഎംഎഐ ഖത്തര്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ഫൈസല്‍ സി എം, യുഎംഎഐ ഖത്തര്‍ കുങ്ഫു കോഓര്‍ഡിനേറ്റര്‍ നിസാം വി ടി, യുഎംഎഐ ഖത്തര്‍ കരാട്ടെ കോഓര്‍ഡിനേറ്റര്‍ ജാബിര്‍ സി എം , ശരീഫ് തിരുവള്ളൂര്‍ ,ഹനീഫ മുക്കാളി, അബ്ദുല്‍ മുഈസ് മുയിപ്പോത്ത്, യുഎംഎഐ ഖത്തര്‍ കളരി കോഓര്‍ഡിനേറ്റര്‍ ലത്തീഫ് കടമേരി, ഷഹീന്‍ അഹമ്മദ്, അഫ്‌സല്‍ തിരുവള്ളൂര്‍, നൗഫല്‍ തിക്കോടി , യുഎംഎഐ ഖത്തര്‍ സെക്രട്ടറി ഷബീര്‍ വാണിമേല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌പോര്‍ട്‌സ് മീറ്റില്‍ യുഎംഎഐ സ്റ്റുഡന്റ് അബ്ദുല്ല പൊയില്‍ അവതാരകനായിരുന്നു.