Archived Articles
ഖത്തറിലെ പൊതുസ്ഥലങ്ങളിലെ കലാരൂപങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കലയും സംസ്‌കാരവും സജീവമായ ഖത്തറിലെ പൊതുസ്ഥലങ്ങളിലെ കലാരൂപങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് സീലൈന്‍, അല്‍ ഫര്‍ക്കിയ, അല്‍ ഗരിയ, സിമൈസ്മ എന്നീ ബീച്ചുകളില്‍ നിരവധി കലാരൂപങ്ങള്‍ സ്ഥാപിച്ചത്.
തന്റെ ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകളുടെ പ്രചോദനം ”പൊതുവെ ഗള്‍ഫ് അന്തരീക്ഷവും പ്രത്യേകിച്ച് ഖത്തര്‍ പരിതസ്ഥിതിയും” ആണെന്നും ഫൈന്‍ ആര്‍ട്ടിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ആധുനിക ഡിസൈനുകളിലൂടെ.’ഈ കല ”നമ്മുടെ കലാപരവും സാംസ്‌കാരികവുമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന നമ്മുടെ സമ്പന്നമായ പാരമ്പര്യത്തെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുമെന്നും ഈ കലാസൃഷ്ടികള്‍ക്ക് പിന്നിലെ കലാകാരി ലീന അല്‍-ആലി പറഞ്ഞു