ഫോസ ഖത്തര്‍ 75 ദിവസം നീണ്ട് നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫോസ ഖത്തര്‍ സംഘടിപ്പിക്കുന്ന 75 ദിവസം നീണ്ട് നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് ഫരീജ് നാസറിലെ ബിരിയാണി ഹോം റസ്റ്റാറന്റില്‍ വെച്ച് നടക്കും.
കേരളത്തിലെ, വിശേഷിച്ചും മലബാറിലെ, ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ദിശാബോധം നല്‍കി ചടുലമായ മുന്നേറ്റങ്ങളിലൂടെ നടത്തി മുന്നില്‍ നിന്ന് നയിച്ച ഫാറൂഖ് കോളേജ് എഴുപത്തിഅഞ്ചാം വാര്‍ഷികം (പ്ലാറ്റിനം ജൂബിലി ) ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിലെ ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമൂഹം ഫോസ ഖത്തര്‍ 75 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സീനിയേര്‍സ്സ് മീറ്റ്, എജുക്കേഷന്‍ പ്രോഗ്രാം, മെഡിക്കല്‍ പ്രോഗ്രാം, കരിയര്‍ മീറ്റ്, ഇഫ്താര്‍ മീറ്റ്, ഈദ് വിഷു സൗഹൃദ സംഗമം തുടങ്ങി വിവിധങ്ങളായ ആഘോഷ പരിപാടികള്‍ മെയ് 12 നു വിപുലമായ സംഗീത പരിപാടിയോടെ സമാപിക്കും.